കാറിൽ സൈറൺ മുഴക്കി യാത്ര ചെയ്തതിന് ട്രാഫിക് പോലീസ് പിടികൂടിയ ആൾ താൻ മുഖ്യമന്ത്രിയുടെ ബന്ധുവാണെന്ന് ആവർത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ബന്ധുവാണ് താനെന്ന് ആക്രോശിച്ചായിരുന്നു ഇയാൾ പോലീസുകാരട് തട്ടിക്കയറിയത്. പോലീസുകാർക്കും മന്ത്രിമാർക്കും മാത്രമാണ് ഔദ്യോഗിക വാഹനങ്ങളിൽ സൈറൺ ഘടിപ്പിച്ച യാത്ര ചെയ്യാൻ അനുമതിയുള്ളത്. അമിത വേഗത്തിൽ സൈറൺ വെച്ച വാഹനത്തിലൂടെ ചീറിപ്പാഞ്ഞതിന് പിഴയീടാക്കാൻ ആവശ്യപ്പെട്ടപ്പോളായിരുന്നു യുവാവിന്റെ ആക്രോശം. madhya pradesh cm is my brother in law man with hooter on suv tells cops